നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു | Filmibeat Malayalam

2017-08-30 42

Malayalam actor Aju Varghese was on tuesday arrested for revealing the identity of the actress who got abducted in Kochi on February 17. He was released on bail later.


മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയെന്ന കേസിലാണ് അറസ്റ്റ്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ അജു വര്‍ഗീസ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് കളമശേരി പോലീസ് യുവനടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജു വര്‍ഗീസിനെ വിട്ടയക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.